Sunday, 8 March 2015

The green strips of inspiration

I was standing in the balcony of my room in the evening enjoying the beauty of the nature. The sky appeared to be splattered with blue and white blotches and the hill far away in the horizon with green and brown blotches. It was drizzling outside. The sound of silence echoed. As I stood there admiring the beauty of the lush green patches brought alive by the recent summer showers, two small birds  flying with strips of green grass caught my attention. I watched them with curiosity, as they landed in the window of the locked room. They were making a nest!!! Magnificent!!  I called my friend who was sitting on the bed and playing games on her laptop. She exclaimed, ‘Ooh…. Nice!!’ .They flew back and forth carrying twigs and dry grass to construct their ‘Home Sweet Home’. They went out again. I waited for long to see them returning, but I finally gave up and went inside.
            After a few days I saw them again. They had completed constructing their home. It was a tangled mass of green grass and dry sticks, but still it looked endearing. But, I couldn't see the birds.
              The entire bird episode had taken a backstage in my mind until one day when I found that room open. So, I decided to go and find the nest. I was shocked to see that the nest was crushed into pieces by the window. I felt sorry for the birds. When they return back in the evening, the scene that awaited them was pitiable. I searched inside the nest to see if there were any eggs or fledglings. It was empty. I felt relieved that no life was harmed. I went back to the room and updated everyone with my recent findings. All of them shared my feelings.
         Some days later, I went into the balcony and stood gazing around. I searched the window where the nest existed. They have cleared everything. No birds.  I kept an eye on that place for few days in a hope to see those birds. They were never seen.
           As is said, out of sight out of mind, I had forgotten about the birds and nest. On one lazy day, my friend spotted the birds flying with the green strips towards the same room. She pointed them to me and shouted with joy ’Hey the birds are re-building the nest’. I looked at the birds in astonishment. I couldn't believe my eyes. They were building their new home! I thought for a while- Are they risking their life again? There is no guarantee that their nest will be safe. But, thankfully it didn't happen because I saw them flying in and out nearly everyday.    
[Article from the annual magazine, Kalpa 2012, of IISER Pune] 
 

         

Tuesday, 3 March 2015

വെള്ളം

’ആരെയും കാണുന്നില്ലല്ലോ , ഇനി എല്ലാരും വല്ല യാത്രയ്‍ക്കും പോയതായിരിക്കുമോ?’ അയാള്‍ ആത്മഗതം പറഞ്ഞു. ’ഹൊ! ഈ വെയിലാണ് സഹിക്കാന്‍ പറ്റാത്തത്. കാപ്പി കുടിച്ച് ഇറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ നടപ്പാണ്. ഇതുവരെ ഒരു കസ്റ്റമറെപോലും ഒത്തു കിട്ടിയിട്ടില്ല. ആദ്യ ദിവസമായിട്ടു തന്നെ ഇങ്ങനെ’. ഇരുവശത്തും വീടുകളുള്ള സിമെന്റിട്ട പാതയില്‍ അയാള്‍ ഒറ്റയ്‍ക്കായിരുന്നു. വിയര്‍പ്പുക്കൊണ്ട് അവിടിവിടെ നനഞ്ഞ ഇളം നീല നിറത്തിലുള്ള ഷര്‍ട്ട്‌, കറുത്ത പാന്റ്, പൊടി കൊണ്ട് നിറം മാറിയ കറുത്ത ഷൂസ്, ഇടത് ചുമലില്‍ ***** വാട്ടര്‍ പ്യുരിഫയര്‍ കമ്പനിയുടെ  ബാഗ്‌, വലതു കൈയില്‍ ഒരു ചെറിയ പെട്ടി. അയാള്‍ ഇടതു കയില്‍ കെട്ടിയ വാച്ചിലേക്ക് നോക്കി. സമയം പന്ത്രണ്ട് കഴിഞ്ഞു. ഇടതു പോക്കറ്റില്‍ നിന്നും ഒരു തൂവാല എടുത്ത് അയാള്‍ മുഖത്തെ വിയര്‍പ്പു തുള്ളികള്‍ തുടച്ചു മാറ്റി. ഇനി നടന്നിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്ന് അയാള്‍ക്ക് തോന്നി. എങ്കിലും കുറച്ച് കൂടി മുന്‍പോട്ട് പോയിട്ട് തിരിച്ചുപോകാം എന്ന് കരുതി അയാള്‍ നടപ്പ് തുടര്‍ന്ന്.
                 ദൂരെ ഒരു ഗേറ്റിന് മുന്‍പില്‍ ഒരാളെ കണ്ടപ്പോള്‍ അയാള്‍ നടത്തത്തിന്റെ വേഗത കൂട്ടി. ’ഈശ്വരാ, ഇതെങ്കിലും ഒന്നു നടന്നാ മതിയായിരുന്നു.’ ആ വലിയ വീടിന്റെ ഗേറ്റിന് മുന്‍പില്‍ അയാള്‍, ചുട്ടൂപ്പൊള്ളുന്ന വെയിലത്ത്‌ നിലത്ത് ഇരിക്കുകയായിരുന്നു. അറുപത് കഴിഞ്ഞ പ്രായം, തല നിറയെ നീണ്ട കറുപ്പും വെളുപ്പും റോമങ്ങള്‍, ഒരു കൈലി മാത്രമാണ് ധരിച്ചിരിക്കുന്നത്‌, ചെരുപ്പുപോലുമില്ല. റെപ്പ് അയാളുടെ അടുത്തെത്തി. ’ഇനി വല്ല ഭ്രാന്തനോ മറ്റോ ആയിരിക്കുമോ?’ അയാള്‍ ചിന്തിച്ചു.
’ഇവിടെ ആരുമില്ലേ, ചേട്ടാ?’
ഗേറ്റിന് മുന്‍പില്‍ ഇരുന്ന മനുഷ്യന്‍ അയാള്‍ വരുന്നത് കാണുന്നുണ്ടായിരുന്നു. അയാള്‍ റെപ്പിനെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു, ’ഇല്ലല്ലോ, മോനെ’
’എപ്പോ വരും?’
’അവരിനി വരില്ല.’
’അയ്യോ! അപ്പോ അതും പോയി.’ അയാള്‍ നെടുവീര്‍പിട്ടു. ’ഇനി എന്ത് ചെയ്യും? ഇയാളോട് വേറെ ആരെയെങ്കിലും പരിചയപ്പെടുത്തി തരാന്‍ പറഞ്ഞാലോ?’
റെപ്പ് ചോദിച്ചു, ’ഇവിടെ ചേട്ടന് പരിചയമുള്ള വേറെ ആരെങ്കിലും ഉണ്ടോ?’
വൃദ്ധന്‍ നെറ്റി ചുളിച്ച് സംശയത്തോട്‌ കൂടി അയാളോട് ചോദിച്ചു, ’അതെന്തിനാണ്?’
വലതു കൈയിലെ പെട്ടി അല്‍പം ഉയര്‍ത്തി കാണിച്ചുക്കൊണ്ടായാള്‍ മറുപടി പറഞ്ഞു, ’എന്റെ കൈയിലെ ഈ ഉപകരണം കാണിക്കാനാണ്.’
ആ പെട്ടിയെ തന്നെ നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു, ’എന്ത് ഉപകരണം?’
’ഇതാണ് വാട്ടര്‍ പ്യുരിഫയര്‍. ഞങ്ങളുടെ കന്പനിയുടെ പുതിയ ഉല്പന്നമാണ്.’ പുഞ്ചിരിച്ചുക്കൊണ്ട് റെപ്പ് മറുപടി പറഞ്ഞു.
നെറ്റി ചുളിച്ചുക്കൊണ്ടയാള്‍ ചോദിച്ചു, ’വാട്ടര്‍ പ്യുരിഫയരോ? അതെന്താ സാധനം?’
മുഖത്തെ പുഞ്ചിരി മായാതെ അയാള്‍ മറുപടി പറഞ്ഞു, ’ചേട്ടാ, ഇതാണ് വെള്ളം ശുദ്ധീകരിക്കുന്ന ഉപകരണം. ഇത് പ്രവൃത്തിപ്പിക്കുന്നതിനു കറണ്ട് വേണ്ട. ഒരു പാത്രം വെള്ളം തന്നാല്‍ ഞാനിതിന്റെ പ്രവര്‍ത്തനം കാണിച്ചു തരാം.’
വളരെ ഉത്സാഹത്തൊടുക്കൂടി റെപ്പ് വലതു കൈയിലെ പെട്ടി തുറക്കാന്‍ ആരംഭിച്ചപ്പോള്‍ വൃദ്ധന്‍  പുഞ്ചിരിച്ചുക്കൊണ്ട് പറഞ്ഞു, ’മോനേ, ഒരു പാത്രം പോയിട്ട് ഒരു ഗ്ലാസ്‌ വെള്ളം പോലും ഇവിടെയില്ല. വെള്ളത്തിന്‌ വലിയ ക്ഷാമമാണ്. കിണറെല്ലാം വറ്റി.’ തന്റെ പിന്നിലെ വലിയ വീട് ചൂണ്ടി കാണിച്ചുക്കൊണ്ടയാള്‍ തുടര്‍ന്നു, ’ദാ, ഈ വീട് കണ്ടോ? വെള്ളത്തിനുള്ള ക്ഷാമം കൊണ്ട് വില്‍ക്കാന്‍ വച്ചിരിക്കുകയാ. ഇവിടെയുള്ളവരെല്ലാം കലക്ടറേറ്റിനു മുന്നില്‍ സമരം ചെയ്യാന്‍ പോയിരിക്കുകയാണ്. വെള്ളം ഉണ്ടെങ്കിലല്ലേ ഈ സാധനത്തിന്റെ ആവശ്യമുള്ളു.’
ഇത് കേട്ടപ്പോള്‍ റെപ്പിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അയാള്‍ക്ക് തല കറങ്ങുന്നത് പോലെ തോന്നി.
                                                           ****************

’തള്ളാതെടോ’ മുന്‍പില്‍ നില്‍ക്കുന്ന മനുഷ്യന്‍ തന്റെ പിന്നിലുള്ളവനോട് പറഞ്ഞു. ’പുറകീന്ന് തള്ളുന്നോണ്ടാടോ, ഇയാള് ഒന്ന് ക്ഷമിക്ക്’ പുച്ഛഭാവത്തോട്ക്കൂടി അയാള്‍ മറുപടി പറഞ്ഞു. പൊതുജനതാല്പര്യാര്‍ഥം പണിത ആ സര്‍ക്കാര്‍സ്ഥാപനത്തിന് മുന്‍പില്‍ ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു. മാസാവസാനമായത് കൊണ്ടായിരിക്കാം, പതിവിലും അധികം ആളുകളും പെരുമ്പാമ്പിനെപോലെ വളഞ്ഞ് നീണ്ട ക്യുവും.            
’ഓഫീസിന്നു നേരത്തെ വന്നിട്ടും വെല്യ ഉപകാരൊന്നു ഇല്ല.’ ഒരുവന്‍ പറഞ്ഞു
’സാധനോം വാങ്ങി നേരത്തെ വീട്ടില്‍ പോയി കലാപരിപാടികള്‍ തുടങ്ങാമെന്ന് വിചാരിച്ചതാ. നടക്കൂന്ന് തോന്നുന്നില്ല.’ മറ്റൊരുവന്റെ സങ്കടം ഇതായിരുന്നു.
’എടാ നിങ്ങള് തുടങ്ങിക്കോ, നാലാമത്തെ പെഗില്‍ ഐസ് ക്യൂസ് വീഴുംബഴേക്കും ഞാന്‍ സാധനവുമായി എത്തിയിരിക്കും.’ ഒരുവന്‍ ഫോണിലൂടെ കൂട്ടുക്കാരനോടു പറഞ്ഞു.
’ഉം പിന്നെ...മോഹന്‍ലാലാന്നാ വിചാരം’ കേട്ടുക്കൊണ്ട് നിന്ന മറ്റൊരു ചെറുപ്പക്കാരന്‍ പറഞ്ഞു.
’ഈ സര്‍കാരിനു കൗണ്ടറിന്റെ എണ്ണമൊന്നു വര്‍ദ്ധിപ്പിച്ചൂടെ?’
’ഈ ഒന്നാം തീയ്യതിയുള്ള അവധി ഒന്ന് മാറ്റിക്കൂടെ?’
’ഇയാള് കുറെ നേരമായല്ലോ തള്ളാന്‍ തുടങ്ങിയിട്ട്. എടോ, ഞങ്ങളും വാങ്ങാന്‍ വന്നവരാ.’
ഏറ്റവും പുറകില്‍ നിന്നവന്റെ ചിന്ത മറ്റൊന്നായിരുന്നു, ’ഇനി ഞാനവിടെത്തുമ്പോഴേക്കും സ്റ്റോക്ക് തീരുമോ?’
’സാധനം’ കിട്ടിയ ചിലര്‍ മുക്കിലും മൂലയിലും ’കലാപരിപാടികള്‍’ ആരംഭിച്ചു.
ഒരുവന്‍ കയ്യിലെ കുപ്പിയെ നൊക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു ’ഇത് കഴിഞ്ഞിട്ട് വേണം നാളത്തേക്കുള്ളതും കൂടി വാങ്ങാന്‍.’
’മതിയെടാ, ആ കുപ്പിയെങ്കിലും ബാക്കിവെക്ക്.’
അവസാനത്തെ തുള്ളിയും അകത്താക്കിക്കൊണ്ട് അവന്‍ കുഴഞ്ഞ സ്വരത്തില്‍ കൂട്ടുക്കാരനോട്  മറുപടി പറഞ്ഞു, ’കേട്ടിട്ടില്ലെടാ, വെള്ളം അമൂല്യമാണ്‌. അത് പാഴാക്കരുതെന്ന്.’ അത് പറഞ്ഞുക്കൊണ്ട് അവന്‍ നിലത്ത് കിടന്നു.
               ഈ സമയം ഇടയില്‍ കയറി നില്‍ക്കാന്‍ ശ്രമിച്ച വൃദ്ധനെ ക്യൂവിലുണ്ടായിരുന്നവര്‍ തള്ളിമാറ്റി.
’മക്കളേ, എനിക്ക്  കുറേ നേരം നി‍ക്കാന്‍ പറ്റില്ല. ഞാനും കൂടി ഇവിടെ ഒന്ന് നിന്നോട്ടേ. മേടിച്ചിട്ട് വേഗം പൊക്കൊളാം.’
’ഞങ്ങളും വേഗം പോകാന്‍ വന്നവരു തന്നെയാ. അമ്മാവന്‍ പുറകിലോട്ട് ചെല്ല്. ഉം ഉം ......’
ആ വൃദ്ധന്‍ ക്യൂവിലുള്ള മറ്റുള്ളവരോട് യാചിച്ചു. എങ്കിലും അയാളെ ഇടയില്‍ കയറ്റി നിര്‍ത്താന്‍ ആരും തയ്യാറായില്ല. അയാള്‍ ഏറ്റവും പുറകില്‍ പോയി നിന്നു.
           കുറെ നേരം നിന്നപ്പോഴേക്കും അയാള്‍ക്ക് കാലുവേദനയും ദേഹാസ്വാസ്ഥ്യവും തോന്നിത്തുടങ്ങി. അയാള്‍ ക്യൂവില്‍ നിന്നിറങ്ങി നടന്നു. ആ സ്ഥാപനത്തില്‍ നിന്ന് പത്തടി പുറകില്‍ അയാള്‍ വീണു. ക്യൂവിലുണ്ടായിരുന്നവരാരും അയാളെ സഹായിക്കാന്‍ പോയില്ല. അവരോരോരുത്തരും ചിന്തിച്ചു,
’ആരെങ്കിലും അയാളെ സഹായിക്കാതിരിക്കില്ല. ഞാന്‍ സഹായിച്ച് തിരിച്ചുവന്നാല്‍ ചിലപ്പോള്‍ ഏറ്റവും പുറകില്‍ പോയി നില്‍ക്കേണ്ടി വരും. ഇനി തിരിച്ചു വരാന്‍ പറ്റിയിലെങ്കിലോ? പുലിവാലാകും.’
’അയാള്‍ അടുത്ത് വന്നപ്പഴേ ’വെള്ള’ത്തിന്റെ മണമടിക്കുന്നുണ്ടായിരുന്നു. ബോധം വരുമ്പോ  എഴുന്നേറ്റു പൊക്കോളും.’
’മുമ്പിലുള്ള ആരെങ്കിലും പോയാ മതിയായിരുന്നു. എന്നാ ഈ ക്യൂവൊന്നു പെട്ടന്ന് തീരുമായിരുന്നു.’
ക്യൂവിലുണ്ടായിരുന്നവര്‍ ആരും അയാളെ സഹായിക്കാന്‍ മുന്‍കൈയെടുത്തില്ല.
സമയം രാത്രിയോടടുക്കും തോറും ക്യൂവിന്റെ നീളം കൂടികൊണ്ടേയിരുന്നു.  
[Article from the annual magazine, Kalpa 2014, of IISER Pune] 



Bats that have human faces

His wife, wearing an old sari, her hair tied in a bun and a few strands hanging loose on her troubled face, came running to the living room completely vexed. She looked way older for a person who has seen only 30 years of life. He, in his early forty’s, was reading the newspaper while sipping in a hot cup of coffee. There wasn’t anything worth reading, sensational news than sensitive news. His wife said, ‘A Bat has entered the kitchen from nowhere and it is troubling me. Please do something about it!’. He wondered ‘from nowhere how is that possible???’ He got up from the sofa and walked towards the kitchen with his wife following. The kitchen was a perfect mess. He couldn’t find the Bat. Then suddenly something fast and black flew over him. His wife started running behind it with a broom in hand trying to hit it. He caught hold of a stick from the corner of the store room and started running behind the bat. The bat put up a good fight for an hour and a half and was finally chased out through the kitchen ventilator. They were really tired. His wife went to get the jug of water.
                                             He returned back to the living room and sat in the sofa, tired. He remembered the lines in an interesting article that he read in a fortnightly magazine,”…..If Bats had human faces then they would have been the most interesting mammals to study…….” He looked at his black long coat that was hanging and thought, ’who said there are no Bats with human faces. I think the author forgot about the Bats in the law courts’ and laughed to himself.
                               The bat became a regular menace at nights when his wife was working in the kitchen. She tried to trace its path and came up with unique ways everyday to chase the bat away, but her attempts always went down the drain.
              One morning his wife came running to the bedroom where her husband was sleeping and woke him up. Her face was brighter than the sun, whose rays lit up the room. She said, still panting, ‘you should come…outside…there is…just come! She held his wrist and almost dragged her husband who was still yawning and went to the backyard and excitedly pointed at the electric line on the other side of the road. There was a dead Bat that was hanging on it. His wife said, ‘it’s that troublesome Bat.’ He was surprised, ‘but how do you know it’s the same Bat that troubled you? It can be any of the other bats around here.’ His wife disagreed, ‘I’m sure that this is the same Bat. Look at his wicked face.’ but he couldn’t find any wickedness on its face. He walked back leaving behind his wife who was still staring at the dead creature.


After a week he realized that his wife was right about the Bat because it had never troubled them thereafter. A month later, one fine evening his wife came running to him screaming, ‘THE BAT IS BACK!!!!’
[Article from the annual magazine, Kalpa 2013, of IISER Pune] 

ആ മാത്രയില്‍....

ഇനി രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ഉള്ളൂ നാടെത്താന്‍. സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല. അവസാനപരീക്ഷയും കഴിഞ്ഞു ഉച്ചക്കു കയറിയതാണ്. എല്ലാവരോടും യാത്ര പറയാന്‍ പറ്റിയില്ല.
                               ട്രെയിന്‍ വളരെ വേഗത്തില്‍ കുതിച്ചുകൊണ്ടിരിക്കയാണ്. അവള്‍ തുറന്നിട്ട ജനലിലൂടെ പുറത്തു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകത്തുനിന്നുണ്ടായ ബഹളത്തില്‍ പുറത്തുള്ള കാഴ്ചകളില്‍നിന്ന് അവളുടെ ശ്രദ്ധ പതറി. അതടുത്തു വരുന്നതുപോലെ അവള്‍ക്കു തോന്നി. ആ കോച്ചിലുണ്ടായിരുന്ന സ്ത്രീകളെല്ലാം ഉച്ചത്തില്‍ നിലവിളിക്കുന്നു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ശബ്ദംകേട്ട് ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്ന അവളുടെ സഹപാഠികള്‍ ഉണര്‍ന്നു.
                               ബഹളത്തിനു പിന്നിലുള്ള രഹസ്യം അറിയാന്‍ ഒരുപാടു സമയമൊന്നും വേണ്ടിവന്നില്ല. അവിടിവിടായി കീറി അഴുക്കുപുരണ്ട ഷര്‍ട്ടൂം അത്രയും തന്നെ അഴുക്കായ പാന്‍റും പാറിപ്പറക്കുന്ന മുടിയും കൈനിറയെ അപഹരിച്ച പൊന്നും വലത്തെ കൈയില്‍ കത്തിയുമായി ആ മനുഷ്യന്‍  അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് തന്റെ കൈവശം ഇരിക്കുന്നവയെല്ലാം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ അയാളുടെ കണ്ണുകളിലേക്കു നോക്കുകയായിരുന്നു. ആ കണ്ണുകളിലെ പ്രകാശം എവിടെയോ കണ്ടുമറന്നതുപോലെ അവള്‍ക്കു തോന്നി. അയാളുടെ  തുരുബെടുത്തു തുടങ്ങാറായ കത്തി അവളുടെ കഴുത്തിനുനേരെ നീങ്ങിയപ്പോഴും അവളുടെ കണ്ണുകള്‍ അയാളുടേതില്‍ നിന്നു മാറിയില്ല. ഭയന്നുപോയ അവളുടെ കൂട്ടുകാരികള്‍ അവളുടെ പേരുവിളിച്ചപ്പോഴാണ് സ്വപ്നത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നത്.
                              അയാളില്‍ പെട്ടെന്നെന്തോ മാറ്റം വന്നതുപോലെ തോന്നി. അയാളും ആ പേര് ഉരുവിട്ടു. അവളുടെ കഴുത്തിനുനേരെ പിടിച്ചിരുന്ന കത്തിയില്‍നിന്ന് അയാളുടെ പിടിവിട്ടു. അത് അവളുടെ മടിയില്‍ വീണു. അയാളാകെ വിളറി വെളുത്തു. ഒരു നിമിഷം ഒരു പ്രതിമപോലെ അയാള്‍ അവിടെ നിന്നു. മദ്ധ്യവയസ്കയായ ഒരുസ്ത്രീ അവരുടെ കൈവശം ഉണ്ടായിരുന്ന ബാഗ്കൊണ്ട് അയാളെ പിറകില്‍ നിന്നാക്രമിച്ചു . മറ്റു സ്ത്രീകളും അവരോടൊപ്പം ചേര്‍ന്നു.  പെട്ടെന്നുള്ള ആക്രമത്തില്‍ അയാള്‍ താഴെ വീണു. കുറേ അടി കൊള്ളേണ്ടിവന്നു. തന്റെ സര്‍വശക്തിയുമെടുത്ത് അയാള്‍ ചാടിയെഴുന്നേറ്റു. പിന്നെ തന്റെ കൈവശമുണ്ടായിരുന്ന എല്ലാം വലിച്ചെറിഞ്ഞിട്ട് തന്നെ ആക്രമിച്ചുകൊണ്ടിരുന്ന സ്ത്രീകളെ തട്ടിമാറ്റി അയാള്‍ മുന്നോട്ടുകുതിച്ചു. തുറന്നുകിടക്കുകയായിരുന്ന വാതില്‍ക്കല്‍ അയാള്‍ ഒരുനിമിഷം നിന്നു. പിന്നെ കണ്ണടച്ച് അയാള്‍ പുറത്തേക്കെടുത്തുചാടി. തനിക്കെന്താണു സംഭവിച്ചതെന്നറിയാതെ അവളിരുന്നു. കൂട്ടുകാരികളിലൊരാള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് തന്റെ കഴുത്ത് ചെറുതായി മുറിഞ്ഞതവള്‍ ശ്രദ്ധിച്ചത്. ഒരു ചേച്ചി ചോദിച്ചു, "കുട്ടി പേടിച്ചോ?" ഉത്തരം പറയാന്‍ ശബ്ദം പുറത്തുവന്നില്ല. ഭയമല്ല, പിന്നെയെന്താണ്? ചില കുഞ്ഞുങ്ങള്‍ അപ്പോഴും കരയുകയായിരുന്നു. ട്രെയിന്‍യാത്രയിലെ സുരക്ഷയെക്കുറിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുമായിരുന്നു പിന്നീടുള്ള ചര്‍ച്ച.
                            ട്രെയിന്‍ സ്റ്റേഷനെത്തുന്നതുവരെ ചര്‍ച്ച നീണ്ടുപോയി. അവളുടെ അച്ഛന്‍ സ്റ്റേഷനില്‍ കാത്തുനില്പുണ്ടായിരുന്നു. അവള്‍ "അച്ഛാ" എന്നു വിളിച്ചുകൊണ്ട് അയാളുടെ അടുത്തേക്കോടി. കൂട്ടുകാരികളോട് യാത്ര പറഞ്ഞ് അവളച്ഛനൊപ്പം യാത്രയായി. വീടെത്തുന്നതുവരെ അവളൊന്നും സംസാരിച്ചില്ല. മകളുടെ പതിവിനു വിപരീതമായ പെരുമാറ്റം അയാളും ശ്രദ്ധിക്കാതിരുന്നില്ല. ചോദ്യങ്ങള്‍ക്ക് ചുരുങ്ങിയ വാക്കില്‍ ഉത്തരം നല്‍കി അവള്‍ സംഭാഷണങ്ങളില്‍ നിന്ന് ഒളിച്ചോടി. കിടന്നിട്ട് അവള്‍ക്ക് ഉറക്കം വന്നില്ല. അയാളുടെ കണ്ണില്‍ കണ്ട തിളക്കം തന്നെ വലിച്ചു മുറുക്കുന്നതു പോലെ അവള്‍ക്കു തോന്നി. താന്‍ ഇതിനു മുന്പ് അയാളെ കണ്ടിട്ടുണ്ടോ? അയാള്‍ എന്തുകൊണ്ട് തന്നോടങ്ങിനെ പെരുമാറി? എപ്പോഴോ ഉറക്കം അവളെ ആ പിടിമുറുക്കത്തില്‍ നിന്ന് വിടുവിച്ചു.
                           അവളുടെ കുഞ്ഞനുജത്തി വന്ന് ചെവിയില്‍ ഇക്കിളിയാക്കിയപ്പോഴാണ് ഉറക്കത്തില്‍ നിന്നും അവള്‍ എഴുന്നേറ്റത്. അച്ഛന്‍ ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ അച്ഛന്റെ പുറകില്‍ പോയിനിന്ന് പത്രത്തിലേക്കു നോക്കി. "നിര്യാതരായി" എന്ന പേജായിരുന്നു അച്ഛന്‍ വായിച്ചുകൊണ്ടിരുന്നത്. ദിവസവും എത്ര എത്ര മരണങ്ങളാണ്! ആ വാര്‍ത്ത അവളുടെ ശ്രദ്ധയാകര്‍ഷിച്ചു, "അജ്ഞാതന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു". അതിനു താഴെ എന്താണെഴുതിയിരിക്കുന്നതെന്ന് അവള്‍ നോക്കിയില്ല. അവള്‍ അടുക്കളയിലേക്ക് നടന്നു, "അതയാളായിരിക്കല്ലേ..." അവള്‍ മനസ്സില്‍ പറഞ്ഞു.
[Article from the annual magazine, Kalpa 2012, of IISER Pune ]


The Call

*Ring, Ring……* ‘Ah! Who is calling me so early in the morning’ I said on a supposed to be bright Saturday morning. I picked up the phone still covered head to foot in the blanket.  It was my aunt. ‘Hello Aunty, Good Morning’ I said in a lethargic tone. I had to take the phone a few cm’s away and still I could hear her shouting ‘finally you had the mind to attend my call. Do you know I’m calling the tenth time requesting you to come here? Each and every time you had some silly excuses. You are not giving me any excuses this time but coming to my home’. I listened to whatever she had to say silently. And I said without thinking any further ’sure Aunty, I will come today definitely ‘. I heard a contemned filled OK from the other side of the phone and then a long beep. And I fell back on the bed and threw the phone towards one corner of the bed. ‘Who wants get up so early on a holiday? It is so nice and cozy to crawl under the blanket. Oh my dear aunt’
                     After sometime I looked at the time and I freaked out ’Oh no, it’s 9.30’ I couldn't sleep anymore, so I jumped out of my bed and got ready. Within half an hour I was ready to go to aunt’s home.                                     
                     There weren't much people or vehicles on the roads. The pavements seemed to be ‘partially ‘deserted. Amongst them I saw some familiar faces. Vendors were setting their stalls.
                     I was about to cross the road and suddenly I saw an old man, around 60, wearing a crumpled khadhi kurta ,floating  white turned brown pyjamas and a Gandhi cap, collapse on the ground. For a second I was shocked and then realizing that no one noticed I ran towards him. He was unconscious. A lot of people started crowding around him and started muttering. Suddenly someone called an auto. To my surprise and shock, they pushed me into the auto. I was really embarrassed. I was sitting in the auto with the old man’s head on my lap. The auto driver asked ‘Kuthe Jayache Ahe?’ I replied in Hindi (because I didn't knew Marathi) ‘Sabse pasvale hospital me lekhar jhao’ wondering how ignorant auto drivers have become these days. Within 10-15 minutes we reached a nearby government hospital. With the auto driver’s help, I took the person inside the hospital and placed him on the stretcher. I paid the auto driver and I to run the reception. The receptionist was busy talking on the phone. ”excuse me” I said once again” excuse me”. She turned towards me with an accusing expression. ”yes” she said in an irritated tone. ”May I know where the doctor is?” I asked exasperated. She just pointed to a door across the corridor. I muttered ‘thank you’ and ran to the doctor.
                    He was rushed to the ICU. I was in a fix. “I was supposed to be in my aunt’s house and now I’m in a hospital” I thought to myself.
                    I was carrying the old man’s bag and I thought I would go through it and hoping to find some address so that I could contact his family. There was his identity card, some old newspaper sheets, pension card and some other papers. There was his address on the pension card. But I couldn't find any phone number. I didn't know what to do. I saw a small piece of paper with a phone number which gave me relief. I didn't know whose number it was. But I thought I would call to that number.
                   It was his neighbour’s number. I told him the things that happened and asked him to contact his relatives. The old man was shifted to the general ward by the time. I was sitting on a chair next to his bed and he was asleep.
                   After 15 minutes, I saw a group of people frantically rushing towards his bed. It was his wife, who was around 50 and 3 young daughters. All of them were crying. I tried to console them saying there was nothing serious. I handed over the bag. He was on his way coming back after collecting the pension. He fainted and fell on the road because of tiredness (that was what the doctor said). The whole family was living on his pension. He had to get his daughter’s married. All these things might have worried him (my thesis). I gave some money which I had to his wife. First she refused but later she accepted.
                       It was almost 2’o’clock when I left the hospital. I walked towards the bus stop with much relief and satisfaction in mind. I was able to save someone’s life. Immediately my phone rang. It was my aunt again. ”if you can’t keep your word then don’t promise anything” I said “Aunty, just listen to me” “no I don’t want to hear any excuses.” “Aunty, I’m on the way to your home. I’ll reach there in 10 minutes. I’ll tell you then what happened” she kept the phone without saying anything. This time I didn't feel angry but I was happy. I walked towards the bus stop hopefully.                      
[My article from the annual magazine, Kalpa 2011, of IISER Pune]                       
I had created this blog 3 years back (don't remember why). The hour has arrived to start writing!!!